സി​ക്കി​മി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം; 74 കാ​ര​ൻ മ​രി​ച്ചു

03:20 PM Jul 26, 2020 | Deepika.com
ഗാ​ങ്‌​ടോ​ക്ക്: വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ സി​ക്കി​മി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 74 വ​യ​സു​കാ​ര​നാ​ണ് ഞാ​യ​റാ​ഴ്ച സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കി​ഴ​ക്ക​ൻ സി​ക്കിം ജി​ല്ല​യി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യും ഞാ​യ​റാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ കോ​വി​ഡ് വ​ന്ന് മ​രി​ച്ച​തി​ൽ അ​തീ​വ ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ്രേം ​സിം​ഗ് ത​മാ​ങ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ശ​നി​യാ​ഴ്ച വ​രെ സി​ക്കി​മി​ൽ 357 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

ചൈ​ന, ഭൂ​ട്ടാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന​തി​നാ​ല്‍ ത​ന്നെ സി​ക്കി​മി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ വ​രെ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​നം നി​ര്‍​ത്തി​വെ​ച്ചി​ട്ടു​ണ്ട്.