കൊല്ലം: കോവിഡ് വ്യാപനം ശക്തമായ കൊല്ലം ജില്ലയിൽ വാഹനഗതാഗതത്തിന് നിയന്ത്രണം. തിങ്കളാഴ്ച മുതൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ.
അതേസമയം, ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനം: കൊല്ലത്ത് വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം
02:59 PM Jul 26, 2020 | Deepika.com