അടൂരിൽ പോലീസ് വാഹനം മറിഞ്ഞു; രണ്ടു പോലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്
02:48 PM Jul 26, 2020 | Deepika.com
അടൂർ: പത്തനംതിട്ട അടൂരിൽ പ്രതികളെയും കൊണ്ട് പോയ പോലീസ് വാഹനം മറിഞ്ഞു. രണ്ടു പോലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്കേറ്റു. അനുവദനീയമായതിൽ അധികം മദ്യം കൈവശം വച്ച കേസിലെ പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി മടങ്ങുമ്പോഴാണ് അപകടം.