തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ര​ണ്ടു ഭി​ക്ഷാ​ട​ക​ർ​ക്കു കോ​വി​ഡ്

02:44 PM Jul 26, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ര​ണ്ടു ഭി​ക്ഷാ​ട​ക​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ര​ണ്ടു പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ ക​രു​തു​ന്നു.

ജി​ല്ല​യി​ൽ സ​മൂ​ഹ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ, പു​ല്ലു​വി​ള, ചൊ​വ്വ​ര, മ​രി​യ​നാ​ട്, പൊ​ഴി​യൂ​ർ, പെ​രു​മാ​തു​റ തു​ട​ങ്ങി​യ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നു പു​റ​മെ ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ട​പ്പ​ന​ക്കു​ന്ന്, ശ്രീ​കാ​ര്യം, പ​ട്ടം, മു​ട്ട​ത്ത​റ, മെ​ഡി​ക്ക​ൽ കോ​ള​ജ്, മു​റി​ഞ്ഞ​പാ​ലം, തി​രു​വ​ല്ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പി​ര​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി.

ഇ​പ്പോ​ഴും പ​രി​ശോ​ധ​ന​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​ക​ളി​ലും അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്.