മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ കടിഞ്ഞാൺ തന്റെ കൈകളിൽ ഭദ്രമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കങ്ങൾ വിലപ്പോകില്ലെന്നും ഉദ്ധവ് പറഞ്ഞു.
ഞങ്ങളുടേത് ഒരു ത്രീവീലർ (ഓട്ടോറിക്ഷ) പാവപ്പെട്ടവരുടെ സർക്കാരാണെന്ന് അറിയാം. എന്നാൽ സ്റ്റിയറിംഗ് വീലിന്റെ നിയന്ത്രണം തന്റെ കൈയിൽ ശക്തമാണ്. മറ്റു രണ്ടു പേരും പിറകിൽ ഇരിക്കുന്നു. എൻസിപിയും കോൺഗ്രസും അനുകൂലമാണെന്നും ഉദ്ധവ് പറഞ്ഞു.
മഹാ വികാസ് അഗതി (എംവിഎ) സർക്കാർ രൂപീകരിച്ചത് ജനാധിപത്യ തത്വങ്ങൾ പാലിച്ചാണ്. എന്നാൽ പ്രതിപക്ഷം അത് മറിച്ചിടാൻ നോക്കുന്പോൾ അത് ജനാധിപത്യമാണോയെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരിന്റെ "സ്റ്റിയറിംഗ് വീൽ' തന്റെ കൈകളിൽ ഭദ്രമെന്ന് ഉദ്ധവ് താക്കറെ
12:43 PM Jul 26, 2020 | Deepika.com