വീ​ണ്ടും കോ​വി​ഡ് മ​ര​ണം; ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 72കാ​ര​ൻ മ​രി​ച്ചു

11:41 AM Jul 26, 2020 | Deepika.com
തൃ​ശൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി മ​രി​ച്ചു. കൂ​ത്തു​പ​റ​മ്പ് പ​ള്ള​ൻ വീ​ട്ടി​ൽ വ​ർ​ഗീ​സ് (72) ആ​ണ് മ​രി​ച്ച​ത്. കെ​എ​സ്ഇ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് വ​ർ​ഗീ​സ് പ​ള്ള​ൻ മ​രി​ച്ച​ത്.

ജൂ​ലൈ 18നാ​ണ് വ​ർ​ഗീ​സി​നെ കോ​വി​ഡ് ബാ​ധി​ച്ച് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി അ​ത്യാ​സ​ന്ന നി​ല​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക​നും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ല​പ്പു​റ​ത്തും കാ​സ​ർ​ഗോ​ഡും ഒ​രോ കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.