അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്

10:25 AM Jul 26, 2020 | Deepika.com
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്. ഇ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രെ ഉ​ദ്ധ​രി​ച്ച് ഗ​ൾ​ഫ് ന്യൂ​സാ​ണ് ഈ ​വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ജ​നാ​ർ​ദ​ന​ൻ പ​ട്ടേ​രി (57), ഭാ​ര്യ മി​നി​ജ (52) എ​ന്നി​വ​രെ​യാ​ണ് അ​ബു​ദാ​ബി മ​ദി​ന​ത് സ​യി​ദി​ലെ ഫ്ളാ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ ഏ​ക​മ​ക​ൻ ബം​ഗ​ളു​രു​വി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ക​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം ക​ന്പ​നി​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ജ​നാ​ർ​ദ​ന​ൻ. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. എ​ന്നാ​ൽ ഈ ​വി​വ​രം ആ​രു​മാ​യും ജ​നാ​ർ​ദ​ന​ൻ പ​ങ്കു​വ​ച്ചി​ല്ല, എ​ക്സി​റ്റ് പ്രോ​സ​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തു​മി​ല്ല. മ​റ്റൊ​രു ക​ന്പ​നി​യി​ൽ അ​ക്കൗ​ണ്ട്സ് അ​സി​സ്റ്റ​ന്‍റാ​യ മി​നി​ജ ഞാ​യ​റാ​ഴ്ച​യും ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഇ​വ​ർ ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണു സൂ​ച​ന. ഇ​വ​രു​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഇ​വ​രു​ടെ ഒ​രു കു​ടും​ബ സു​ഹൃ​ത്ത് ഗ​ൾ​ഫ് ന്യൂ​സി​നോ​ട് പ​റ​ഞ്ഞു.