ശ്രീനഗർ: ജമ്മു കാഷ്മീരിൽ സോവിയറ്റ് കാലത്തെ തോക്ക് പിടിച്ചെടുത്തു. ഡ്രാഗണോവ് സ്നൈപ്പർ റൈഫിളാണു സുരക്ഷാ സേനയുടെ തെരരച്ചിലിൽ കണ്ടെടുത്തത്.
ഗുൽമാർഗിൽനിന്നാണ് ഇവ പിടിച്ചെടുത്തതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. മാൾപത്രി വനമേഖലയിൽ ആയുധശേഖരമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആയുധ ശേഖരം കണ്ടെത്തിയെന്നും ഇതിനൊപ്പം ഡ്രാഗണോവ് സ്നൈപ്പർ തോക്ക് തിരിച്ചടിയുകയായിരുന്നെന്നും കേണൽ രാജേഷ് കാലിയ അറിയിച്ചു.
ഡ്രാഗണോവ് സ്നൈപ്പറിനും തിരകൾക്കും പുറമേ 194 എകെ- 47 റൗണ്ടുകൾ, 10 റൈഫിൾ ഗ്രനേഡുകൾ, രണ്ട് ഐഇഡി സർക്യൂട്ടുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഡ്രാഗണോവ് സ്നൈപ്പർ റൈഫിള്‍: കാഷ്മീരിൽ സൈന്യത്തിനു ലഭിച്ച സോവിയറ്റ് പുരാവസ്തു
11:00 AM Jul 26, 2020 | Deepika.com