ഇ​ന്ത്യ​യി​ൽ ഒ​റ്റ​ദി​വ​സ​ത്തെ കോ​വി​ഡ് മ​ര​ണം 692; ആ​കെ രോ​ഗി​ക​ൾ 14 ല​ക്ഷ​ത്തി​ലേ​ക്ക്

09:08 AM Jul 26, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 692 പേ​ർ. 257 പേ​ർ മ​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണു ശ​നി​യാ​ഴ്ച കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച സം​സ്ഥാ​നം. ത​മി​ഴ്നാ​ട്- 89, ഡ​ൽ​ഹി 29, ക​ർ​ണാ​ട​ക- 72, ആ​ന്ധ്രാ​പ്ര​ദേ​ശ്- 52, ഉ​ത്ത​ർ​പ്ര​ദേ​ശ്- 32, ഗു​ജ​റാ​ത്ത്- 22 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ര​ണ​ങ്ങ​ൾ. 32,096 പേ​രാ​ണ് രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച 48,479 പേ​ർ​ക്കാ​ണു രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13,85,494 ആ​യി. ഇ​തി​ൽ 4.6 ല​ക്ഷം എ​ണ്ണം ആ​ക്ടീ​വ് കേ​സു​ക​ളാ​ണ്.

രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് 40,000-ന് ​മേ​ൽ രോ​ഗി​ക​ളു​ണ്ടാ​കു​ന്ന​ത്. വെ​ള്ളി- 48,888, വ്യാ​ഴം- 48,443, ബു​ധ​ൻ- 45,601 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.

ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ 3.6 ല​ക്ഷം ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ശ​നി​യാ​ഴ്ച മാ​ത്രം ഇ​വി​ടെ 9,251 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ത​മി​ഴ്നാ​ട്- 6,988, ആ​ന്ധ്രാ​പ്ര​ദേ​ശ്- 7,813, ക​ർ​ണാ​ട​ക- 5,072, ഉ​ത്ത​ർ​പ്ര​ദേ​ശ്- 2,971, പ​ശ്ചി​മ ബം​ഗാ​ൾ- 2,404, ബി​ഹാ​ർ- 2,803, ഡ​ൽ​ഹി- 1,142, ഗു​ജ​റാ​ത്ത് 1,081, രാ​ജ​സ്ഥാ​ൻ- 1,120, ആ​സാം- 1,165, ഒ​ഡീ​ഷ- 1,320, കേ​ര​ളം- 1,103 എ​ന്നി​വ​യാ​ണ് ആ​യി​ര​ത്തി​നു​മേ​ൽ രോ​ഗി​ക​ളു​ള്ള മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ.