വ​കു​പ്പ് സെ​ക​ട്ട​റി​മാ​രു​ടെ യോ​ഗം; കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി

08:43 AM Jul 26, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി. 32 സെ​ക്ര​ട്ട​റി​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ യോ​ഗം വി​ളി​ച്ചാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തി​യ​ത്.

പ്ര​തി​മാ​സം ന​ട​ക്കു​ന്ന വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​മാ​ണു സെ​ക്ര​ട്ട​റി​യേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വെ​ള്ളി​യാ​ഴ്ച വി​ളി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 32 സെ​ക്ര​ട്ട​റി​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നാ​യു​ള്ള പാ​റ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ചീ​ഫ് സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ വ​കു​പ്പ് സെ​ക​ട്ട​റി​മാ​ർ​ക്കു ന​ൽ​കി.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ൻ യോ​ഗ​ത്തി​നെ​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ശീ​തി​ക​രി​ച്ച മു​റി​യി​ലു​ള്ള യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ൽ യോ​ഗം ക​ഴി​ഞ്ഞ് ചി​ല ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്തി.