ഹ​ന്ന ചു​ഴ​ലി​ക്കാ​റ്റ്; ടെ​ക്സ​സി​ൽ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും

07:47 AM Jul 26, 2020 | Deepika.com
ടെ​ക്സ​സ്: തെ​ക്ക​ൻ ടെ​ക്സാ​സി​ൽ 85 മൈ​ൽ മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശു​ന്ന ഹ​ന്നാ ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ച​ലും തു​ട​രു​ന്നു. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കാ​റ്റ​ഗ​റി ഒ​ന്നി​ൽ​പെ​ട്ട ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഉ​ച്ച​തി​രി​ഞ്ഞ് തീ​ര​ത്ത് പ്ര​വേ​ശി​ക്കു​ന്ന കൊ​ടു​ങ്കാ​റ്റും ക​ന​ത്ത മ​ഴ​യും റി​യോ ഗ്രാ​ൻ​ഡെ താ​ഴ്വ​ര​യി​ലു​ട​നീ​ള​മു​ള്ള വ്യാ​പ​ക​മാ​യ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യും ശ​നി​യാ​ഴ്ച രാ​ത്രി​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശ​ങ്ക​യാ​യി​രു​ന്നു.