കുവൈത്ത് സിറ്റി: കുവൈത്തിൽ 2,370 തടവുകാർക്ക് മാപ്പ് നൽകി.. ഇതനുസരിച്ച് 958 പേർ ജയിൽ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഉടൻതന്നെ ജയിൽ മോചിതരാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റുള്ളവർക്ക് ശിക്ഷാ ഇളവുകളും പിഴയിളവും അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ശിക്ഷാ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2,370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
പബ്ലിക് പ്രോസിക്യൂഷൻ വിശദമായ പരിശോധനകൾ നടത്തിയാണ് മോചനത്തിനുള്ള നടപടികൾ സ്വീകരിച്ചത്. ജയിൽവാസ കാലയളവിലെ ഇവരുടെ സ്വഭാവം ഉൾപ്പെടെ പരിശോധിച്ചാണ് തീരുമാനം.
കുവൈത്തിൽ 2,370 തടവുകാർക്ക് മാപ്പ് നൽകി; 958 പേർ ജയിൽമോചിതരാകും
07:50 AM Jul 26, 2020 | Deepika.com