ആ​സാം വെ​ള്ള​പ്പൊ​ക്കം: മ​ര​ണ​സം​ഖ്യ 120 ആ​യി; 26.38 ല​ക്ഷം ജ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ

02:26 AM Jul 26, 2020 | Deepika.com
ഗു​വാ​ഹ​ത്തി: വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ൽ വ​ല​ഞ്ഞ് ആ​സാം. 26.38 ല​ക്ഷം ജ​ന​ങ്ങ​ളാ​ണ് വെ​ള്ള​പ്പൊ​ക്കം​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. 120 പേ​രാ​ണ് വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്.

ആ​സാ​മി​ലെ 33 ജി​ല്ല​ക​ളി​ൽ 27ഉം ​വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ലാ​യി. 587 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി അ​ര​ല​ക്ഷ​ത്തി​ലേ​റെ പേ​രെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 14 ല​ക്ഷം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ചു.

ബ്ര​ഹ്മ​പു​ത്ര ന​ദി അ​പ​ക​ട​നി​ല​യും ക​വി​ഞ്ഞ് ഒ​ഴു​കു​ന്നു. കാ​സി​രം​ഗ പാ​ർ​ക്ക് 92 ശ​ത​മാ​ന​വും വെ​ള്ള​ത്തി​ൽ മു​ങ്ങി. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന ഉ​ൾ​പ്പെ​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.