തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ഓൺലൈൻ വഴി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക മന്ത്രിസഭായോഗം വീഡിയോ കോൺഫറൻസിലൂടെ നടക്കും. മന്ത്രിമാർ അവരവരുടെ വീടുകളിലിരുന്ന് ഓൺലൈനായി പങ്കെടുക്കും.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വീഡിയോ കോൺഫറൻസിലൂടെ മന്ത്രിസഭായോഗം ചേരുന്നത്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ നിയമസഭാ സമ്മേളനം കോവിഡ് മൂലം മാറ്റിയിരുന്നു. മന്ത്രിസഭായോഗം അടക്കം നടക്കുകയും നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
മന്ത്രിസഭാ യോഗം ഓൺലൈനിൽ; മന്ത്രിമാർ വീട്ടിലിരുന്ന് പങ്കെടുക്കും
11:21 PM Jul 25, 2020 | Deepika.com