അഗർത്തല: കോവിഡ് വ്യാപനം വർധിച്ചതോടെ ത്രിപുരയിൽ മൂന്നു ദിവസം സമ്പൂർണ ലോക്ക്ഡൗൺ. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മുതൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് വരെയാണ് ലോക്ക്ഡൗൺ. ഞായറാഴ്ച രാത്രി ഒമ്പത് മുതൽ രാത്രി കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തി കോവിഡ് സർവെ നടത്താനും സർക്കാർ തീരുമാനിച്ചു.
ത്രിപുരയിൽ 106 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 3675 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 11 മരണവും ഉണ്ടായി.
ത്രിപുരയിൽ മൂന്നു ദിവസം സമ്പൂർണ ലോക്ക്ഡൗൺ
10:55 PM Jul 25, 2020 | Deepika.com