ലോക്കോ അൺ‌ലോക്കോ..! മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച പ്രധാനമന്ത്രി ചർച്ച നടത്തിയേക്കും

09:17 PM Jul 25, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച ച​ർ​ച്ച ന​ട​ത്തി​യേ​ക്കും. നി​ല​വി​ലു​ള്ള സ്ഥി​തി വി​ല​യി​രു​ത്താ​നും അ​ണ്‍​ലോ​ക്ക് മൂ​ന്നി​ലേ​ക്കു ക​ട​ക്കു​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​നും പ​ങ്കെ​ടു​ക്കും.

കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ടു​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ഹാ​രാ​ഷ്ട്ര, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. തു​ട​ർ​ച്ച​യാ​യി അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ൾ പു​തു​താ​യി രോ​ഗ ബാ​ധി​ത​രാ​കു​ന്ന​തും മ​ര​ണ നി​ര​ക്ക് കൂ​ടു​ന്ന​തും പ​രി​ഗ​ണി​ച്ച് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​യ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ, വീ​ണ്ടു​മൊ​രു സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു വ്യ​വ​സാ​യ ലോ​ക​വും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം നി​ല​വി​ൽ 13 ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ര​ണ​സം​ഖ്യ 31,358 ആ​യി.