കോ​വി​ഡ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കാ​ന്‍ കാ​ര്‍​ട്ടൂ​ണു​ക​ളും

08:56 PM Jul 25, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ക​ടു​ത്ത ഭീ​ഷ​ണി ഉ​യ​രു​മ്പോ​ള്‍ പ്ര​തി​രോ​ധ​ത്തി​നാ​യി അ​വ​ബോ​ധ കാ​ര്‍​ട്ടൂ​ണു​ക​ള്‍. എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​രം​ഭി​ച്ച കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് ’കോ​വി​ഡ് ലൈ​ന്‍​സ്’ എ​ന്ന പു​തി​യ പ​രി​പാ​ടി. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യാ​ണ് ജ​ന​ജാ​ഗ്ര​ത​യ്ക്കാ​യി പു​തി​യ യ​ത്ന​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്.

ര​സ​ക​ര​മാ​യ ആ​ശ​യ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കോ​വി​ഡി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ഈ ​അ​വ​ബോ​ധ പ​രി​പാ​ടി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

മ​ഹാ​മാ​രി​ക്ക് എ​തി​രെ സം​സ്ഥാ​ന​മൊ​ട്ടു​ക്ക് എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​തേ ത​ര​ത്തി​ല്‍ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നു​മാ​യി ചേ​ര്‍​ന്ന് കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി ഒ​രു​ക്കി​യ കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ വ​ലി​യ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.