തമിഴ്നാട്: അയൽപ്പക്ക സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്ന് മാത്രം 6,989 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.
ഇന്ന് 89 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 2,06,737 പേർക്ക് കോവിഡ് ബാധിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ ചെന്നൈയിൽ ഇന്ന് 20 പേർ രോഗം ബാധിച്ച് മരിച്ചു. 1,329 പുതിയ കേസുകളും തലസ്ഥാന ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 73 ശതമാനവും മരണ നിരക്ക് 1.64 ശതമാനവുമാണ്. തിരുവള്ളൂരിൽ 385 പുതിയ കേസുകളും കോയമ്പത്തൂരിൽ 270 കേസുകളും റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ രണ്ട് ലക്ഷം കോവിഡ് രോഗികൾ; ഇന്ന് 89 മരണം
07:07 PM Jul 25, 2020 | Deepika.com