ഡോ. ​ഷ​മ മു​ഹ​മ്മ​ദ് എ​ഐ​സി​സി ദേ​ശീ​യ വ​ക്താ​വ്

06:54 PM Jul 25, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി​യാ​യ ഡോ. ​ഷ​മ മു​ഹ​മ്മ​ദി​നെ​യും മു​തി​ര്‍​ന്ന നേ​താ​വ് മോ​ഹ​ന്‍ പ്ര​കാ​ശി​നെ​യും കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വ​ക്താ​ക്ക​ളാ​യി നി​യ​മി​ച്ചു. മ​ല​യാ​ളി​യാ​യ മു​തി​ര്‍​ന്ന നേ​താ​വ് പി.​സി. ചാ​ക്കോ നേ​ര​ത്തെ ത​ന്നെ പാ​ര്‍​ട്ടി ദേ​ശീ​യ വ​ക്താ​വാ​ണ്.

പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നു സ​സ്‌​പെ​ന്‍​ഡു ചെ​യ്ത സ​ഞ്ജ​യ് ഝാ​യെ നേ​ര​ത്തെ വ​ക്താ​വ് സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി​യി​രു​ന്നു. ടെ​ലി​വി​ഷ​ന്‍ ച​ര്‍​ച്ച​ക​ളി​ലും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും മി​ക​വ് പ്ര​ക​ട​മാ​ക്കി​യ​താ​ണ് ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ച്ച​തെ​ന്ന് എ​ഐ​സ​സി മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​ന്‍ ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ മീ​ഡി​യ പാ​ന​ല്‍ അം​ഗ​മാ​യി​രു​ന്ന ഡോ. ​ഷമ, മി​ക​ച്ച പ്ര​ഭാ​ഷ​ക​യും ഡ​ന്‍റി​സ്റ്റു​മാ​ണ്.

ചാ​ക്കോ, ഷ​മ എ​ന്നി​വ​ര്‍​ക്കു പു​റ​മെ ഡോ. ​അ​ഭി​ഷേ​ക് മ​നു സിം​ഗ്‌വി, പ്ര​ഫ. എം.​വി. രാ​ജീ​വ് ഗൗ​ഡ, ഗൗ​ര​വ് ഗൊ​ഗോ​യി, കു​ശ്ബു സു​ന്ദ​ര്‍, പ​വ​ന്‍ ഖേ​ര, പി.​എ​ല്‍. പു​നി​യ, രാ​ജ് ബ​ബ്ബ​ര്‍, ആ​ര്‍.​പി.​എ​ന്‍ സിം​ഗ്, ദീ​പേ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ, ദി​നേ​ഷ് ഗു​ണ്ടു റാ​വു, രാ​ജീ​വ് ത്യാ​ഗി, അ​ഖി​ലേ​ഷ് പ്ര​താ​പ് സിം​ഗ്, മ​ധു ഗൗ​ഡ് യാ​ക്ഷി, മീം ​അ​ഫ്‌​സ​ല്‍, ജ​യ​വീ​ര്‍ ഷെ​ര്‍​ഗി​ല്‍, ഭ​ക്ത ച​ര​ണ്‍ ദാ​സ്, ഹി​ന ലി​ഖി​റാം ഖ​വ്‌​രേ, ഡോ. ​ഗൗ​ര​വ് വ​ല്ല​ഭ്, അ​ന്‍​ഷു​ള്‍ അ​വി​ചി​ത് എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വ​ക്താ​ക്ക​ള്‍.