കോട്ടയം: കോട്ടയം ജില്ലയിൽ 77 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 67 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗ ബാധിതരിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാന്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ എരുമേലി സ്വദേശിനിയും (29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ നാലു പേരും ഉൾപ്പെടുന്നു.
46 പേർ കോവിഡ് രോഗമുക്തി നേടി. നിലവിൽ 396 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കോട്ടയത്ത് ഡോക്ടർക്കും നഴ്സിനും കോവിഡ്; 77 കേസുകളില്‍ 67 എണ്ണവും സമ്പര്‍ക്കത്തില്‍
06:45 PM Jul 25, 2020 | Deepika.com