തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലാഴ്ത്തി കോവിഡ് കേസുകൾ വീണ്ടും ആയിരത്തിനു മുകളിലേക്ക്. ഇന്ന് സംസ്ഥാനത്ത് 1103 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിനി നബീസ (63), കോഴിക്കോട് സ്വദേശികളായ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് സ്വദേശി അഞ്ജലി സുരേന്ദ്രന് (40) എന്നിവരാണ് മരിച്ചത്. ഇതോടെ മരണം 60 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകൾ പരിശോധിച്ചു.
കോവിഡ് പോസിറ്റീവ് ജില്ല തിരിച്ച്:
തിരുവനന്തപുരം-240, കോഴിക്കോട്-110, കാസര്‍ഗോഡ്-105, ആലപ്പുഴ-102, കൊല്ലം-80, എറണാകുളം-79, കോട്ടയം- 77, മലപ്പുറം-68, കണ്ണൂര്‍-62, പത്തനംതിട്ട- 52, ഇടുക്കി-40, തൃശൂര്‍-36, പാലക്കാട്-35, വയനാട്-17.
സമ്പർക്ക രോഗികൾ ജില്ല തിരിച്ച്:
തിരുവനന്തപുരം-218, കോഴിക്കോട്-104, കാസര്‍ഗോഡ്-88, എറണാകുളം-73, കോട്ടയം-67, കൊല്ലം-63, ആലപ്പുഴ-49, മലപ്പുറം-38, ഇടുക്കി-32, പാലക്കാട്- 32, പത്തനംതിട്ട-30, കണ്ണൂര്‍-24, തൃശൂര്‍-13, വയനാട്- ഏഴ്.
ആയിരം കടന്ന ആശങ്ക; ഇന്ന് 1103 പേർക്ക് കോവിഡ്, 838 സമ്പർക്ക രോഗികൾ
06:38 PM Jul 25, 2020 | Deepika.com