കോട്ടയം: കോട്ടയം ജില്ലാ കളക്ടറുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ക്വാറന്ൈറനിൽ കഴിയുന്ന ജില്ലാ കളക്ടർ എം. അഞ്ജന ഉൾപ്പെടെ 14 പേരുടെയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണ്.
ജീവനക്കാരൻ അവസാനമായി ഓഫീസിൽ വന്ന ദിവസത്തിനുശേഷം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണു കളക്ടറും എഡിഎം അനിൽ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയരായത്.
കോവിഡ് ബാധിതന്റെ പ്രാഥമിക സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് കലക്ടർ എം. അഞ്ജന, എഡിഎം അനിൽ ഉമ്മൻ എന്നിവർ ക്വാറന്ൈറനിൽ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവായയാളുടെ ദ്വിതീയ സന്പർക്കപ്പട്ടികയിൽ വന്നതോടെ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവും ക്വാറന്ൈറനിലാണ്.
കോട്ടയം കളക്ടർ എം. അഞ്ജനയുടെയും എഡിഎമ്മിന്റെയും കോവിഡ് ഫലം നെഗറ്റീവ്
05:52 PM Jul 25, 2020 | Deepika.com