തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനെ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. ഈ ആഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാൾ താരതമ്യേന കുറവാണ്. രോഗമുക്തിയും നല്ലനിലയ്ക്കാണ് ഉള്ളത്.
ഇന്ന് നടന്ന സർവകക്ഷിയോഗത്തിൽ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും സമ്പൂർണ ലോക്ക്ഡൗൺ ഉടൻ ആവശ്യമില്ലെന്നാണ് അറിയിച്ചത്. നിലവിലെ ക്ലസ്റ്റർ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ കക്ഷികൾ ചൂണ്ടിക്കാട്ടി. വിദഗ്ധരും ഇത്തരത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. അതിനാൽ ഉടൻ ലോക്ക്ഡൗൺ ഉണ്ടാവില്ല. എന്നാൽ അത്തരമൊരു ഘട്ടം ഉണ്ടായാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമ്പൂർണ ലോക്ക്ഡൗൺ ഉടനില്ല; ക്ലസ്റ്റർ നിയന്ത്രണം ശക്തിപ്പെടുത്തും
07:08 PM Jul 24, 2020 | Deepika.com