സു​ശാ​ന്തി​ന്‍റെ മ​ര​ണം: നെ​പ്പോ​ട്ടി​സം ആ​രോ​പി​ച്ച ക​ങ്ക​ണ​യ്ക്കു മും​ബൈ പോ​ലീ​സ് നോ​ട്ടീ​സ്

06:06 PM Jul 24, 2020 | Deepika.com
മും​ബൈ: ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ക​ങ്ക​ണ റ​ണൗ​തി​നെ മും​ബൈ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു പോ​ലീ​സ് ക​ങ്ക​ണ​യ്ക്കു നോ​ട്ടീ​സ് ന​ൽ​കി. ബാ​ന്ദ്ര പോ​ലീ​സി​നു മു​ന്പാ​കെ ഹാ​ജ​രാ​കാ​നാ​ണു ന​ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലാ​ണു ക​ങ്ക​ണ.

ജൂ​ണ്‍ പ​തി​നാ​ലി​നു മും​ബൈ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണു സു​ശാ​ന്തി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ന​ട​ൻ ജീ​വ​നൊ​ടു​ക്കി എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ക​ങ്ക​ണ ര​ണ്ടു മി​നി​റ്റു​ള്ള വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ബോ​ളി​വു​ഡി​ലെ നെ​പ്പോ​ട്ടി​സ​ത്തി​ന്‍റെ ഇ​ര​യാ​ണു സു​ശാ​ന്ത് എ​ന്നാ​ണ് ക​ങ്ക​ണ ആ​ആ​രോ​പി​ച്ച​ത്.

പോ​ലീ​സ് നോ​ട്ടീ​സ് സ്ഥി​രീ​ക​രി​ച്ച ക​ങ്ക​ണ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ, മാ​ർ​ച്ച് പ​തി​നേ​ഴു മു​ത​ൽ ന​ടി ഹി​മാ​ച​ൽ പ്ര​ദേ​ശി​ലാ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നാ​യി പോ​ലീ​സി​നെ അ​ങ്ങോ​ട്ടേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

സു​ശാ​ന്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ്ര​മു​ഖ​രെ മും​ബൈ പോ​ലീ​സ് നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കാ​സ്റ്റിം​ഗ് മു​കേ​ഷ് ഛബ്ര, ​യാ​ഷ് രാ​ജ് ചെ​യ​ർ​മാ​ൻ ആ​ദി​ത്യ ചോ​പ്ര, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ ഷാ​നൂ ശ​ർ​മ, നി​രൂ​പ​ക​ൻ രാ​ജീ​വ് മ​സ​ന്ദ് എ​ന്നി​വ​ർ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.​ഫ