ഉ​ത്ത​ർ​പ്ര​ദേ​ശ് ആ​രോ​ഗ്യ​മ​ന്ത്രി ജ​യ് പ്ര​താ​പ് സിം​ഗി​നു കോ​വി​ഡ്; നി​രീ​ക്ഷ​ണ​ത്തി​ൽ

04:56 PM Jul 24, 2020 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് ആ​രോ​ഗ്യ​മ​ന്ത്രി ജ​യ് പ്ര​താ​പ് സിം​ഗി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ത്.

ചെ​റി​യ പ​നി ക​ണ്ട​തി​നെ തു​ട​ർ​ന്ന് ജ​യ് പ്ര​താ​പ് സിം​ഗി​ന്‍റെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ സാ​ന്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ല​ക്നോ​വി​ലെ കെ​ജി​എം​യു ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ലം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്പി​ളു​ക​ളും പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ലം ശ​നി​യാ​ഴ്ച ല​ഭി​ക്കും.