കെ.​മു​ര​ളീ​ധ​ര​ൻ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി; ശ​നി​യാ​ഴ്ച ഫ​ലം വ​രും

02:48 PM Jul 24, 2020 | Deepika.com
കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​പി കെ.​മു​ര​ളീ​ധ​ര​ൻ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച മു​ര​ളീ​ധ​ര​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​രും. അ​തു​വ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും അ​ദ്ദേ​ഹ​മെ​ന്ന് എം​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ മു​ര​ളീ​ധ​ര​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.