ഐ​പി​എ​ൽ സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ യു​എ​ഇ​യി​ൽ; സ​മ​യ​ക്ര​മം തീ​രു​മാ​നി​ച്ചു

01:53 PM Jul 24, 2020 | Deepika.com
മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്(​ഐ​പി​എ​ൽ) പ​തി​മൂ​ന്നാ​മ​ത് സീ​സ​ണ്‍ എ​പ്പോ​ൾ ആ​രം​ഭി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മാ​യി. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ​യാ​ണ് ഈ ​വ​ർ​ഷം ഐ​പി​എ​ൽ ന​ട​ക്കു​ക. ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് പ​ട്ടേ​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഐ​പി​എ​ല്ലി​ന്‍റെ സ​മ​യ​ക്ര​മം ബി​സി​സി​ഐ അ​നൗ​ദ്യോ​ഗി​ക​മാ​യി ടീ​മു​ക​ളെ അ​റി​യി​ച്ചു.

ഐ​പി​എ​ൽ ഭ​ര​ണ​സ​മി​തി യോ​ഗം ഉ​ട​ൻ ചേ​രും. എ​ങ്കി​ലും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മ​യ​ക്ര​മം തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ​യാ​ണ് ഈ ​വ​ർ​ഷം ഐ​പി​എ​ൽ ന​ട​ക്കു​ക. ഇ​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. 51 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്പൂ​ർ​ണ ഐ​പി​എ​ൽ ന​ട​ക്കു​ക​യെ​ന്നും ബ്രി​ജേ​ഷ് പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ്-19 ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ക്ടോ​ബ​ർ-​ന​വം​ബ​റി​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മാ​റ്റി​വ​ച്ച​തോ​ടെ​യാ​ണ് ഐ​പി​എ​ല്ലി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ന്തൊ​ക്കെ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി യു​എ​ഇ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന് ക​ത്തു ന​ൽ​കു​മെ​ന്നും പ​ട്ടേ​ൽ അ​റി​യി​ച്ചു.

മൂ​ന്നു സ്റ്റേ​ഡി​യ​ങ്ങ​ളാ​ണ് ഐ​പി​എ​ല്ലി​ന് വേ​ണ്ടി ഒ​രു​ങ്ങു​ന്ന​ത്. ദു​ബാ​യ് രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യം, അ​ബു​ദാ​ബി ഷെ​യ്ഖ് സ​യി​ദ് സ്റ്റേ​ഡി​യം, ഷാ​ർ​ജ സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് ഐ​പി​എ​ല്ലി​ന് വേ​ദി​യാ​കു​ക. ഐ​സി​സി അ​ക്കാ​ദ​മി​യു​ടെ മൈ​താ​ന​ങ്ങ​ൾ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന് വേ​ണ്ടി ന​ൽ​കു​ന്ന കാ​ര്യം ബി​സി​സി​ഐ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.