അ​ഫ്ഗാ​നി​ൽ 24 താ​ലി​ബാ​ൻ ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു

01:25 PM Jul 24, 2020 | Deepika.com
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സാ​ബു​ൾ പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ 24 താ​ലി​ബാ​ൻ ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും അഫ്ഗാൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അറിയിച്ചു.

സാ​ബു​ൾ പ്ര​വി​ശ്യ​യി​ലെ അ​ർ​ഗാ​ൻ​ദാ​ബ്, ഷിം​ഗ്സാ​യി, ഷാ ​ജോ ജി​ല്ല​ക​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ താ​ലി​ബാ​ന്‍റെ പ്ര​തി​ക​ര​ണം വ​ന്നി​ട്ടി​ല്ല.