മലപ്പുറം: തിരൂർ പുറത്തൂരിൽ കോവിഡ് ബാധിച്ച് മരിച്ച അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിലെ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ എന്നിവരാണു രോഗബാധിതർ. ഇവരിൽ നാലു പേർ പുറത്തൂരിലും ആറു പേർ തിരൂരിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.
ബംഗളൂരുവില്‍ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ ജൂലൈ 15നാണ് അബ്ദുൽ ഖാദർ മരിച്ചത്. ഇയാളുടെ ആരോഗ്യനില വഷളായതോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. മരണശേഷം നടത്തിയ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിരൂരിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിലെ പത്ത് പേർക്ക് കോവിഡ്
01:26 PM Jul 24, 2020 | Deepika.com