ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; തൃ​ക്കാ​ക്ക​ര​യി​ൽ മ​രി​ച്ച ക​രു​ണാ​ല​യം അ​ന്തേ​വാ​സി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

12:15 PM Jul 24, 2020 | Deepika.com
എ​റ​ണാ​കു​ളം: തൃ​ക്കാ​ക്ക​ര ക​രു​ണാ​ല​യ​ത്തി​ല്‍ മ​രി​ച്ച അ​ന്തേ​വാ​സി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​നി ആ​ന്‍റ​ണി(76)​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​നി മ​രി​ച്ച​ത്.

കി​ട​പ്പ് രോ​ഗി​യാ​യി​രു​ന്ന ആ​നി ആ​ന്‍റ​ണി​ ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​യാ​യി​രു​ന്നു. നേ​ര​ത്തെ ക​രു​ണാ​ല​യ​ത്തി​ലെ മൂ​ന്ന് അ​ന്തേ​വാ​സി​ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.