കെ.​മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം; ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ല്ലെ​ന്ന് ഡി​എം​ഒ

02:44 PM Jul 24, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ വി​വാ​ഹ ച​ട​ങ്ങിൽ പ​ങ്കെ​ടു​ത്ത വ​ട​ക​ര എം​പി കെ.​മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, എം​പി​യു​ടെ ക്വാ​റ​ന്‍റൈ​ന്‍ കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​താ​ണെ​ന്നും കോ​വി​ഡ് പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​കം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ഡി​എം​ഒ വി.​ജ​യ​ശ്രീ പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്ന​തി​നെ​തി​രേ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക​ള​ക്ട​ര്‍ കോ​വി​ഡ് പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.