വ​ന്നി​ട്ടു​പോ​കാ​തെ കോ​വി​ഡ്; ബോ​ൽ​സ​നാ​രോ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം മൂ​ന്നാ​മ​തും പോ​സി​റ്റീ​വ്

07:10 AM Jul 24, 2020 | Deepika.com
സം​പൗ​ളോ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ്ർ ബോ​ൽ​സ​നാ​രോ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം മൂ​ന്നാ​മ​തും പോ​സി​റ്റീ​വ്. ഇ​തോ​ടെ അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ​ൻ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു. യാ​ത്ര​ക​ളെ​ല്ലാം മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ ഏ​ഴി​നാ​ണ് അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ബൊ​ൽ​സ​നാ​രോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു ശേ​ഷം ഇ​ദ്ദേ​ഹം ബ്ര​സീ​ലി​യ​യി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ തു​ട​രു​ക​യാ​ണ്. ക​ടു​ത്ത പ​നി​യും ചു​മ​യും ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ നാ​ലാ​മ​ത്തെ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബൊ​ൽ​സ​നാ​രോ​യു​ടെ കാ​ബി​ന​റ്റി​ലെ നാ​ലം​ഗ​ങ്ങ​ള്‍​ക്ക് ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡി​നെ നി​സാ​ര​മാ​യി​ക്ക​ണ്ട ലോ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ബോ​ൽ​സ​നാ​രോ. വ​ന്നു​പോ​കു​ന്ന പ​നി​യാ​ണ് കോ​വി​ഡ് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ നി​ല​പാ​ട്. മാ​സ്ക് ധ​രി​ക്കാ​നും ബോ​ൽ​സ​നാ​രോ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. കോ​വി​ഡ് ബാ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റ് മാ​സ്ക് ധ​രി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.