ഭോപ്പാൽ: കോണ്‍ഗ്രസ് ഒരു ട്വിറ്റർ പാർട്ടിയായെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ അയക്കുന്ന തിരക്കിലാണ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു ശിവരാജ് സിംഗിന്റെ പ്രസ്താവന. രാഹുൽ ഗാന്ധി ഇന്ത്യയെക്കാൾ കൂടുതൽ സംസാരിക്കുന്നത് ചൈനയെ കുറിച്ചാണ്. കോണ്‍ഗ്രസ് നേതൃത്വം സ്വന്തം എംഎൽഎമാരെ പോലും ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിൽനിന്നും രാജിവച്ച എംഎൽഎ നാരയണ് സിംഗ് പട്ടേലിന് ബിജെപി അംഗത്വം നൽകി സംസാരിക്കുകയായിരുന്നു ചൗഹാൻ.
കോണ്‍ഗ്രസ് നേതൃത്വം ആരെയും ശ്രദ്ധിക്കുന്നില്ല. സംസ്ഥാനത്തിന്റെ വികസനത്തിലും അവർക്ക് ശ്രദ്ധയില്ലായിരുന്നുവെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് ഒരു ട്വിറ്റർ പാർട്ടിയായെന്ന് ശിവരാജ് സിംഗ് ചൗഹാൻ
04:25 AM Jul 24, 2020 | Deepika.com