യു​എ​സി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ടി​ക് ടോ​ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​ഞ്ഞ് നി​യ​മം

08:49 AM Jul 24, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ​ക്കു സ​ർ​ക്കാ​ർ ന​ല്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ടി​ക് ടോ​ക് പോ​ലു​ള്ള ചൈ​നീ​സ് ആ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ക്കു​ന്ന​ ബി​ല്ലി​നു യു​എ​സ് സെ​ന​റ്റ് സ​മി​തി അം​ഗീ​കാ​രം ന​ൽകി. ‘നോ ​ടി​ക് ടോ​ക് ഓ​ൺ ഗ​വ​ൺ​മെ​ന്‍റ് ഡി​വൈ​സ​സ് ആ​ക്ട്’ എ​ന്നാ​ണു​നി​യ​മ​ത്തി​ന്‍റെ പേ​ര്.

ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യ്ക്കും സ​ർ​ക്കാ​ർ കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള സെ​ന​റ്റ് സ​മി​തി​യാ​ണ് ഇ​ത് അം​ഗീ​ക​രി​ച്ച​ത്. ഇ​നി സെ​ന​റ്റി​ൽ വോ​ട്ടി​നി​ടും. ഈ ​ആ​പ്പു​ക​ൾ ചൈ​നീ​സ് സ​ർ​ക്കാ​രി​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. നേ​ര​ത്തെ ഇ​ന്ത്യ ടി​ക് ടോ​ക് അ​ട​ക്കം നി​രോ​ധി​ച്ചി​രു​ന്നു.