അ​മേ​രി​ക്ക​യി​ൽ ഒ​റ്റ​ദി​വ​സം 61,000-ത്തോ​ളം കോ​വി​ഡ് രോ​ഗി​ക​ൾ

03:27 AM Jul 24, 2020 | Deepika.com
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. വ്യാ​ഴാ​ഴ്ച 61,030 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 41,61,905 ആ​യി ഉ​യ​ർ​ന്നു.

വ്യാ​ഴാ​ഴ്ച 974 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 1,47,157 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് 20,43,407 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 32,654 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 4,37,503 പേ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (15,808), മി​ഷി​ഗ​ൻ (6,395), മാ​സ​ച്യു​സെ​റ്റ്സ് (8,468), ഇ​ല്ലി​നോ​യി (7,560), ക​ണ​ക്ടി​ക്ക​ട്ട് (4,410), പെ​ൻ​സി​ൽ​വാ​നി​യ (7,164), ക​ലി​ഫോ​ർ​ണി​യ (8,158) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.