ചെന്നൈ: തമിഴ്നാട് രാജ്ഭവനിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം രാജ്ഭവൻ മന്ദിരത്തിനു വെളിയിൽ ജോലി ചെയ്യുന്നവരാണ്.
ഗവർണർ ബൻവാരിലാൽ പുരോഹിതുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ 84 പേരും സന്പർക്കം പുലർത്തിയിട്ടില്ലെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞദിവസമാണ് രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് 147 പേരെ പരിശോധനകൾക്കു വിധേയരാക്കിയിരുന്നു. സന്പർക്കത്തിലൂടെയാണ് മറ്റുള്ളവർക്കു രോഗം ബാധിച്ചതെന്ന് രാജ്ഭവനിലെ പത്രക്കുറിപ്പിൽ പറയുന്നു.
തമിഴ്നാട് രാജ്ഭവനിൽ 84 ഉദ്യോഗസ്ഥർക്കു കോവിഡ്
11:02 PM Jul 23, 2020 | Deepika.com