ചെന്നൈ: തമിഴ്നാട് രാജ്ഭവനിലെ 84 പേർക്ക് കോവിഡ്. സുരക്ഷാ, അഗ്നിശമന ഉദ്യോഗസ്ഥരടക്കമുള്ളവർക്കാണ് രോഗം ബാധിച്ചത്. ഇതേ തുടർന്ന് രാജ്ഭവൻ അണുവിമുക്തമാക്കും.
രാജ്ഭവനിലെ ജീവനക്കാർക്ക് രോഗലക്ഷണം കാണിച്ചിരുന്നു. തുടർന്ന് 147 പേരിൽ നടത്തിയ പരിശോധനയിൽ 84 പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം ബാധിച്ചവരെ എല്ലാം ക്വാറന്റൈനിലാക്കി.
രാജ്ഭവന്റെ പ്രധാന കെട്ടിടത്തിന്റെ പുറത്താണ് ഇവർ ജോലി ചെയ്തിരുന്നത്. രോഗം ബാധിച്ചവർ ഗവർണർ ബാൻവാരിലാൽ പുരോഹിതുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു.
തമിഴ്നാട് രാജ്ഭവനിലെ 84 ഉദ്യോഗസ്ഥർക്ക് കോവിഡ്
03:34 PM Jul 23, 2020 | Deepika.com