കോട്ടയത്തെ മാളിലെ ജീവനക്കാരന് കോവിഡ്
02:48 PM Jul 23, 2020 | Deepika.com
കോട്ടയം: കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചുങ്കം മള്ളൂശേരി സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഒരാഴ്ചയായി ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്ക് എത്തിയിരുന്നില്ല. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാൾ അണുവിമുക്തമാക്കി.