തി​രു​വ​ല്ല​യി​ൽ മ​രി​ച്ച വ​യോ​ധി​ക​യ്ക്ക് കോ​വി​ഡ്

02:17 PM Jul 23, 2020 | Deepika.com
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ അ​ന്ത​രി​ച്ച പാ​റ​ശാ​ല സ്വ​ദേ​ശി​നി ത​ങ്ക​മ്മ(82)​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ത​ങ്ക​മ്മ അ​ന്ത​രി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​വി​യൂ​രി​ല്‍ താ​മ​സി​ച്ചു​ വ​രി​ക​യാ​യി​രു​ന്ന ഇ​വ​രെ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നാ​ണ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് മ​ര​ണം സം​ഭ​വി​ച്ചു. വ്യ​ഴാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്ന​ത്.

ഇ​വ​രു​ടെ മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോട്ടോക്കോൾ പ്ര​കാ​രം സം​സ്‌​ക​രി​ച്ചു. ത​ങ്ക​മ്മ‍​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.