ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടെന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. നിലവിലെ സാഹചര്യത്തിൽ ഇലക്ഷൻ നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഓഗസ്റ്റിനു ശേഷം ഇലക്ഷൻ നടത്താമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം തീരുമാനമറിയിച്ചത്.
വ്യാഴാഴ്ച നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനം കമ്മീഷൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കില്ല. 2021 മേയ് വരെയാണ് പിണറായി സർക്കാരിന്റെ കാലാവധി.
രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ
01:37 PM Jul 23, 2020 | Deepika.com