കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപന സാധ്യത മുന്നിൽ കണ്ട് തുറമുഖം അടച്ചിടാൻ കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം നിർദേശം നൽകി. തൊഴിലാളിയുമായി സമ്പർക്കം പുലർത്തിയ 30 പേരെ നിരീക്ഷണത്തിലാക്കി.
അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയിൽ പൊതുവെ നിലനിൽക്കുന്നത്. ചാലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ടു പേരടക്കം 10 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ബോട്ടിലെ തൊഴിലാളിക്ക് കോവിഡ്; ബേപ്പൂർ തുറമുഖം അടച്ചു
11:21 AM Jul 23, 2020 | Deepika.com