തിരുവനന്തപുരം: പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ(പിഡബ്ല്യുസി) കന്പനിയെ കരിന്പട്ടികയിൽപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ. നിലവിലുള്ള കരാറുകളിൽ നിന്നും കൺസൾട്ടൻസികളിൽ നിന്നും ഇവരെ ഒഴിവാക്കണമെന്നും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അധ്യക്ഷനായ സമിതി ശിപാർശ ചെയ്തിരിക്കുന്നത്.
ഐടി വകുപ്പിലെ സ്വപ്ന സുരേഷിന്റെ നിയമനം സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് പ്രൈസ് വാട്ടർ കൂപ്പർ കന്പനിക്കെതിരെ നടപടി ആവശ്യപ്പെടാൻ കാരണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഇടപെടലിനെ തുടർന്നാണ് സ്വപ്നയുടെ നിയമനമെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത തലത്തിൽ ഉൾപ്പെടെ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ സർക്കാർ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു.
പിഡബ്ല്യുസിയെ കരിന്പട്ടികയിൽപെടുത്തണമെന്ന് ചീഫ് സെക്രട്ടറിതല സമിതി; ശിവശങ്കർ ചട്ടം പാലിച്ചില്ലെന്ന് കണ്ടെത്തൽ
10:22 AM Jul 23, 2020 | Deepika.com