കൊല്ലം: നിലമേൽ എൻഎസ്എസ് കോളജിൽ വ്യാഴാഴ്ച നടത്താനിരുന്ന കേരള സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലമേൽ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആക്കിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നിലമേൽ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് റെഡ് കളർ കോഡഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കൊല്ലം ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. കുളത്തൂപ്പുഴ പഞ്ചായത്തും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണു കൊല്ലം ജില്ലയിലേതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നു. കൊട്ടാരക്കര, വെട്ടിക്കവല ഉള്‍പ്പെടുന്ന കിഴക്കൻ മേഖലയിൽ സ്ഥിതി അതിരൂക്ഷമാണ്.
നിലമേൽ എൻഎസ്എസ് കോളജിൽ ഇന്ന് നടത്താനിരുന്ന ബിരുദ പരീക്ഷ മാറ്റിവച്ചു
08:58 AM Jul 23, 2020 | Deepika.com