അബുദാബിയിലെ സ്കൂളുകൾ തുറക്കാനൊരുങ്ങുന്നു

08:39 AM Jul 23, 2020 | Deepika.com
അ​ബു​ദാ​ബി: 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കാ​യി അ​ബു​ദാ​ബി​യി​ലെ സ്കൂ​ളു​ക​ൾ സെ​പ്റ്റം​ബ​റി​ൽ തു​റ​ക്കാ​ൻ അ​നു​മ​തി. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക​ർ​ശ​ന കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചു കൊ​ണ്ട് വേ​ണം സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ. എ​ല്ലാ ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​ക്ക​ളും സ്മാ​ർ​ട്ട് മൊ​ബൈ​ൽ സം​വി​ധാ​ന​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളും കോ​വി​ഡ് രോ​ഗി​ക​ളു​മാ​യു​ള്ള ഇ​ട​പെ​ട​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ൽ ഹൊ​സ്ൻ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

എ​ല്ലാ ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും സ​മീ​പ​കാ​ല യാ​ത്ര​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണം. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി മാ​സ്ക് നീ​ക്കം ചെ​യ്യാം. എ​ന്നാ​ൽ സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. എ​ല്ലാ സ്ക​ളൂ​ക​ളും കൃ​ത്യ​മാ​യി ശു​ചീ​ക​രി​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വേ​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർദേശി​ച്ചു.