വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ചോർത്തിയെന്ന് ആരോപണത്തിനു പിന്നാലെ ചൈനയോട് എംബസി അടക്കാൻ ആവശ്യപ്പെട്ട് അമേരിക്ക. ഹൂസ്റ്റണിലെ ചൈനീസ് എംബസി ഓഫീസ് അടയ്ക്കണമെന്നാണ് ആവശ്യം. അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
നേരത്തെ, ചൈനയ്ക്കെതിരായ പുതിയ ആരോപണം അമേരിക്കൻ ഭരണകൂടം ഉന്നയിച്ചതിനു പിന്നാലെ ആളുകൾ ചൈനീസ് എംബസി കെട്ടിട വളപ്പിലേക്ക് പേപ്പറുകൾ കത്തിച്ചെറിഞ്ഞിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കോവിഡ് വൈറസ് വ്യാപനം, ഹോംങ്കോഗ് വിഷയം തുടങ്ങിയവയിലെല്ലാം മൂർച്ഛിച്ചു ചൈനയെ ശക്തിയുക്തം എതിർത്ത അമേരിക്ക അതേ നിലപാട് തന്നെയാണ് പുതിയ വിഷയത്തിലും സ്വീകരിക്കുന്നത്.
അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
ഹൂസ്റ്റണിലെ എംബസി അടക്കണമെന്ന് ചൈനയോട് അമേരിക്ക
01:55 AM Jul 23, 2020 | Deepika.com