വാഷിംഗ്ടണ്‍ ഡിസി: രാജ്യത്തെ കോവിഡ് വാക്സിൻ ഗവേഷണ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയതായി അമേരിക്കയുടെ ആരോപണം. ചൈനീസ് സർക്കാരിന്റെ സഹായത്തോടെയാണ് ഹാക്കർമാരുടെ പ്രവർത്തനം.
പ്രതിരോധ വിവരങ്ങളും സോഫ്റ്റ്വെയർ സോഴ്സ് കോഡുകളും ഇത്തരത്തിൽ ചോർത്തിയതായും ആരോപണത്തിലുണ്ട്.സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തുവെന്നും അമേരിക്ക വ്യക്തമാക്കുന്നു.
അതേസമയം, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അമേരിക്ക ഉന്നയിക്കുന്നതെന്നാണ് ചൈനയുടെ മറുപടി.
കോവിഡ് വാക്സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്ന് അമേരിക്ക
02:31 AM Jul 23, 2020 | Deepika.com