കർണാടകയിൽ ആംബുലൻസിന് തീയിട്ടു
11:34 PM Jul 22, 2020 | Deepika.com
ബംഗളൂരു: കർണാടകയിൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം. ബെലഗാവി ബിഎംഎസ് ആശുപത്രിയിലാണ് സംഭവം. മരിച്ചയാളുടെ ബന്ധുക്കൾ ആംബുലൻസിന് തീയിട്ടു. ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതി.