കാഞ്ഞിരപ്പള്ളി: ശക്തമായ മഴയിൽ കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ചോറ്റി ത്രിവേണി, ചിറ്റടി, പാറത്തോട് പള്ളിപ്പടി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ ചോറ്റി ത്രിവേണി തോട് കരകവിഞ്ഞ് ഒഴുകി. നിരവധി വീടുകളിലും വെള്ളം കയറി.
കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും
10:55 PM Jul 22, 2020 | Deepika.com