ന്യൂഡൽഹി: ഇന്ത്യയുടെ ആരോഗ്യരംഗം ഏതു വെല്ലുവിളികൾ നേരിടാനും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രുതഗതിയിലാണ് ഇന്ത്യയുടെ ആരോഗ്യരംഗം വളരുന്നതെന്നും യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ഓരോ വർഷവും രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ 22 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുന്നത്. ഇന്ത്യയിൽ ആരോഗ്യം, കാർഷികം, ഊർജ മേഖലകളിൽ നിക്ഷേപത്തിന് നല്ല സമയമാണിത്. വികസന അജണ്ടകൾ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൂടിയാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആരോഗ്യരംഗം വെല്ലുവിളികൾ നേരിടാൻ സജ്ജമെന്ന് പ്രധാനമന്ത്രി
10:23 PM Jul 22, 2020 | Deepika.com