തിരുവനന്തപുരം: കീം പരീക്ഷാകേന്ദ്രത്തിനു മുന്നിലെ ആൾക്കൂട്ടത്തിന്റെ പേരിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമെതിരേ കേസ് എടുത്തതു പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇക്കാര്യത്തിൽ വിദ്യാർഥികളെ കുറ്റപ്പെടുത്താനാകില്ല. പരീക്ഷാകേന്ദ്രത്തിൽ നിന്നു വിദ്യാർഥികളെ പുറത്തേക്കു വിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ കീം പരീക്ഷയിലെ ആൾക്കൂട്ടംമൂലം കോവിഡ് വ്യാപനമുണ്ടായി എന്നു പറയുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പരീക്ഷാകേന്ദ്രത്തിലെ തിരക്ക്: വിദ്യാർഥികൾക്കെതിരേ കേസെടുത്തത് പരിശോധിക്കും; മുഖ്യമന്ത്രി
08:26 PM Jul 22, 2020 | Deepika.com